കർണാടകയ്ക്ക് തിരിച്ചടി; ഒക്‌ടോബർ 15 വരെ 3000 ക്യുസെക്‌സ് വെള്ളം കർണാടക തമിഴ്‌നാടിന് നൽകണം

തമിഴ്‌നാടിന് 3,000 ക്യുസെക്‌സ് കാവേരി ജലം വിട്ടുനൽകാൻ കാവേരി വാട്ടർ മാനേജ്‌മന്റ് അതോറിറ്റി (സിഡബ്ല്യുഎംഎ) നിർദ്ദേശിച്ചത് കർണാടക സർക്കാരിനൊരു തിരിച്ചടിയായി.

author-image
Hiba
New Update
കർണാടകയ്ക്ക് തിരിച്ചടി; ഒക്‌ടോബർ 15 വരെ 3000 ക്യുസെക്‌സ് വെള്ളം കർണാടക തമിഴ്‌നാടിന് നൽകണം

ബാംഗ്ളൂർ:തമിഴ്‌നാടിന് 3,000 ക്യുസെക്‌സ് കാവേരി ജലം വിട്ടുനൽകാൻ കാവേരി വാട്ടർ മാനേജ്‌മന്റ് അതോറിറ്റി (സിഡബ്ല്യുഎംഎ) നിർദ്ദേശിച്ചത് കർണാടക സർക്കാരിനൊരു തിരിച്ചടിയായി.

എന്നാൽ, 12.5 ടിഎംസി അടി വെള്ളം വിട്ടുനൽകാൻ കർണാടകയോട് നിർദ്ദേശം നൽകണമെന്ന തമിഴ്‌നാടിന്റെ അഭ്യർത്ഥന അതോറിറ്റി തള്ളുകയും ചെയ്തു, നിലവിലെ 3000 ക്യുസെക്‌സിൽ നിന്ന് 12,500 ക്യുസെക്‌സ് ആയി വർധിപ്പിക്കണം.

ജലം തുറന്നുവിടുന്നതുമായി സംബന്ധിച്ച കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെ (സി.ഡബ്ല്യു.ആർ.സി) സെപ്റ്റംബർ 26-ലെ ഉത്തരവ് മാത്രമാണ് സി.ഡബ്ല്യു.എം.എ ശരിവെച്ചത്, മുൻ ഉത്തരവുകൾ പ്രകാരം കുറവ് നികത്താൻ കർണാടകയോട് ആവശ്യപ്പെട്ടു.

കർണാടക അഡീഷണൽ ചീഫ് സെക്രട്ടറി (ജലവിഭവം) രാകേഷ് സിംഗിന്റെ നേതൃത്വത്തിൽ കാവേരി ബേസിൻ റിസർവോയറുകളിലെ അനിശ്ചിതാവസ്ഥയിലുള്ള സംഭരണ സ്ഥിതി വിശദീകരിക്കുകയും, സംസ്ഥാനത്തിന്റെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഇത് പര്യാപ്തമല്ലെന്നും പറഞ്ഞു.

ഉത്തരവുകളുടെ വാർത്ത പുറത്തുവന്നയുടൻ, മുഖ്യമന്ത്രി സിദ്ധരാമയ്യ മുൻ ചീഫ് ജസ്റ്റിസ് എം എൻ വെങ്കടാചലയ്യ ഉൾപ്പെടെയുള്ള മുൻ ജഡ്ജിമാരുമായും അഡ്വക്കേറ്റ് ജനറൽമാരുമായും കൂടിക്കാഴ്ച നടത്തി. മുൻ സുപ്രീം കോടതി ജഡ്ജിമാരായ വി ഗോപാല ഗൗഡ, ശിവരാജ് വി പാട്ടീൽ, ആർ വി രവീന്ദ്രൻ, പി വിശ്വനാഥ് ഷെട്ടി എന്നിവർക്ക് സർക്കാരിന് എങ്ങനെ സംസ്ഥാന താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയും എന്നതിനെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങൾ തേടുകയും ചെയ്തു.

32 ബിജെപി എം പി മാരും പ്രധാനമന്ത്രിയും കാവേരി വിഷയത്തിൽ മൗനം പാലിക്കുകയാണെന്ന് മുഖ്യമന്ത്രി സോഷ്യൽ മീഡിയ എക്‌സിൽ എഴുതി.സെപ്റ്റംബറിൽ മഴ പെയ്തിട്ടില്ലെന്നും കുടിക്കാൻ ആവശ്യത്തിന് വെള്ളമില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

സംസ്ഥാനത്തിന്റെ ജലസേചനത്തിന് 70 ടിഎംസി അടി വെള്ളവും കുടിവെള്ളത്തിന് 30 ടിഎംസി അടി വെള്ളവും വ്യവസായങ്ങൾക്ക് 3 ടിഎംസി അടി വെള്ളവും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന് 106 ടിഎംസി അടി ആവശ്യമുണ്ടെങ്കിലും 50 ടിഎംസി അടി മാത്രമാണ് സംഭരണമുള്ളത്.എന്നിരുന്നാലും, സിഡബ്ല്യുഎംഎയ്ക്ക് മുൻപിലുള്ള തിരിച്ചടിക്ക് കോൺഗ്രസ് പാർട്ടിയെ കുറ്റപ്പെടുതുകയാണ് ബി ജെ പി.

കാവേരി നദീതടത്തിലെ നാല് സംഭരണികളിലും ജലം കുറവാണെങ്കിലും വെള്ളം വിട്ടുനൽകാനുള്ള സിഡബ്ല്യുആർസി ഉത്തരവിൽ നിന്ന് ഉയർന്നുവന്ന പ്രതിസന്ധിയെ നേരിടുകയാണ് കർണാടകയിലെ നാല് മാസത്തെ കോൺഗ്രസ് ഭരണം.

ഉത്തരവ് പ്രകാരം ഒക്‌ടോബർ 15 വരെ 3000 ക്യുസെക്‌സ് വെള്ളം കർണാടക തമിഴ്‌നാടിന് വിട്ടുനൽകണം. ഈ സാഹചര്യത്തിൽ നരേന്ദ്ര മോദി ഇടപെടണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം കർണാടകയിൽ ബന്ദും രൂപം കൊണ്ടിരുന്നു.

tamilnadu karnadaka cavery panel