ആരുമറിയാതെ യുവതിയെ ഗുഹയിലടച്ചത് പതിനഞ്ച് വര്‍ഷം

By uthara.01 Jan, 1970

imran-azhar

ജക്കാര്‍ത്ത:   ഇൻഡോനേഷ്യയിലെ ദുർമന്ത്രവാദി ആരുമറിയാതെ യുവതിയെ ഗുഹയിലടച്ചത് പതിനഞ്ച് വർഷം .മന്ത്രവാദിയെ പോലീസ് പിടികൂടി .ജാഗോ എന്നയാളാണ് യുവതിയെ ഗുഹയിലടച്ചത് . യുവതിയുടെ പതിമൂന്നാമത്തെ വയസില്‍ ചികിൽസിക്കാനായി വീട്ടുകാർ വ്യാജവൈദ്യന്‍ കൂടിയായ ആളുടെ അടുത്ത് അവളെ എത്തിച്ചത്. ചികിത്സയ്ക്കായി അവളെ അവിടെ നിര്‍ത്തിയ ശേഷം വീട്ടുകാര്‍ തിരിച്ചു പോവുകയും ചെയ്തു. എന്നാല്‍ കുറച്ച്‌ നാളുകള്‍ക്ക് ശേഷം അവളെ കാണാതായി. വീട്ടുകാരോട് ഇയാള്‍ പറഞ്ഞത് ജക്കാര്‍ത്തയിലെ ഒരിടത്ത് അവള്‍ക്ക് പണി ശരിയായി എന്നാണ്. പിന്നീട് യുവതിയെ കുറിച്ച്‌ വിവരങ്ങളൊന്നും കിട്ടിയില്ല.

എന്നാല്‍, വീട്ടിലാക്കിയ അന്നുതൊട്ട് ജാഗോ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തു തുടങ്ങിയിരുന്നു. വീട്ടില്‍ നിന്നുമാറ്റി ഒരു ഗുഹയില്‍ അവളെ അടച്ചിട്ടു. ഒരു ഫോട്ടോ കാണിച്ച ശേഷം ഇതൊരു ജിന്നാണെന്നും ആ ജിന്ന് തന്‍റെ കൂടെയുണ്ടെന്നും അവളെ വിശ്വസിപ്പിച്ചു. താനെവിടെ പോയാലും ജിന്ന് തന്നെ പിടികൂടുമെന്ന ഭയന്ന പെണ്‍കുട്ടി ഗുഹയ്ക്ക് പുറത്തിറങ്ങാന്‍ ശ്രമിച്ചതുമില്ല. കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി ഇയാള്‍ യുവതിയെ ചൂഷണം ചെയ്യുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് കാര്യങ്ങള്‍ പുറത്തറിയുന്നതും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നതും. ലൈംഗിക ചൂഷണത്തിനും, കുട്ടികള്‍ക്കെതിരെയുള്ള ചൂഷണത്തിനുമാണ് ഇയാളെ ശിക്ഷിച്ചിരിക്കുന്നത്. പതിനഞ്ച് വര്‍ഷത്തെ തടവാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

 

OTHER SECTIONS