സിബിഐ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരേ അഴിമതി കേസ്

By Sarath Surendran.21 10 2018

imran-azhar

 ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരേ അഴിമതി കേസ്. ഡയറക്ടര്‍മാര്‍ തമ്മിലുള്ള പോര് കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിച്ചു വരുന്ന സാഹചര്യത്തിലാണ് രാകേഷിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുത്. അസ്താന അന്വേഷിക്കു കള്ളപ്പണ കേസില്‍ കുറ്റാരോപിതനായ വ്യവസായി മോയിന്‍ ഖുറേഷിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചാണ് കേസ്. എാല്‍, ഇത് സിബിഐ ഡയറക്ടര്‍ അലോക് വര്‍മയുടെ പ്രതികാര നടപടിയെു വിമര്‍ശിച്ച് രംഗത്തെത്തിയ രാകേഷ് അസ്താന, അലോക് വര്‍മയ്‌ക്കെതിരേ അഴിമതി ആരോപണം ഉയിച്ചു. മാംസ വ്യാപാരിയായ മോയിന്‍ ഖുറേഷിക്കെതിരായ കള്ളപ്പണ കേസില്‍ പേര് പരാമര്‍ശിക്കാതിരിക്കാന്‍ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയൊയെന്നാണ് സിബിഐയുടെ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരേയുള്ള ആരോപണം. ഹൈദരാബാദ് സ്വദേശിയായ സതീഷ് സനയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. 2017 ഡിസംബര്‍ മുതല്‍ പത്ത് മാസത്തിനിടെ പല തവണകളായി കൈക്കൂലി നല്‍കിയെും പരാതിയില്‍ പറയുന്നു.

 

സിബിഐ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കൊപ്പം അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ സ്‌പെഷ്യല്‍ ഡയറക്ടര്‍ സമന്ത് കുമാര്‍ ഗോയലിന്റെ പേരും എഫ്ഐആറിലുണ്ട്. എന്നാല്‍, തനിക്കെതിരേ സിബിഐയിലെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെയും ചില ഉതര്‍ നടത്തിയ ഗൂഡാലോചനയാണ് സതീഷ് സനയുടെ പരാതിയുടെ പിന്നിലെു രാകേഷ് അസ്താന കേന്ദ്ര സര്‍ക്കാരിനയച്ച കത്തില്‍ ആരോപിക്കുന്നു.

 


മോയിന്‍ ഖുറേഷിക്കെതിരായ കേസില്‍ സിബിഐ മേധാവി അലോക് വര്‍മയാണ് രണ്ട് കോടി കൈക്കൂലി വാങ്ങിയത്. ഇതു കൂടാതെ അന്വേഷണ ഏജന്‍സിയില്‍ നടക്കുന്ന ഗുരുതരമായ കൃത്യവിലോപങ്ങളുടെ പത്ത് വിവരങ്ങളും അസ്താന ക്യാബിനറ്റ് സെക്രട്ടറിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

 

 

OTHER SECTIONS