സിബിഐ പ്രതിസന്ധിയിൽ: നാഗേശ്വര റാവുവിനെതിരെ പ്രശാന്ത് ഭൂഷൺ

By Sooraj Surendran .11 01 2019

imran-azhar

 

 

ന്യൂ ഡൽഹി: മുൻ സിബിഐ ഡയറക്ടർ അലോക് വർമ്മ സർവീസിൽ നിന്നും രാജിവെച്ചതിന് പിന്നാലെ സിബിഐയിൽ പുതിയ പ്രശ്നങ്ങൾ ഉടലെടുക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തിലാണ് സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്നും അലോക് വർമ്മയെ പുറത്താക്കുന്നത്. ഇതേ തുടർന്ന് ഇടക്കാല ഡയറക്ടറായി എം. നാഗേശ്വര റാവുവിനെയാണ് നിയമിച്ചത്. ഇതിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് സ്വരാജ് ഇന്ത്യ പാർട്ടി നേതാവും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ. നാഗേശ്വര റാവുവിന്റെ നിയമനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും, ഹർജി ഉടൻ തന്നെ കോടതിയിൽ സമർപ്പിക്കുമെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.

OTHER SECTIONS