ശാരദ ചിട്ടിഫണ്ട്: നളിനി ചിദംബരത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു

By Sooraj Surendran .11 01 2019

imran-azhar

 

 

ന്യൂ ഡൽഹി: ശാരദ ചിട്ടിഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നളിനി ചിദംബരത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു. കമ്പനി ഉടമ സുദീപ്ത സെന്നുമായി ചേർന്ന് നളിനി ചിദംബരം തട്ടിപ്പ് നടത്താനും ഫണ്ടുകൾ അപഹരിക്കാനുമായി ക്രിമിനൽ ഗൂഡാലോചന നടത്തിയെന്നു കുറ്റപത്രത്തിൽ പറ‍യുന്നു.ശാരദ ഗ്രൂപ്പിന്റെ അഭിഭാഷകയായിരുന്ന നളിനി ചിദംബരം. ശാരദ ചിട്ടി കമ്പനിയിൽനിന്ന് 1.4 കോടി രൂപ നളിനി കൈപ്പറ്റിയതായി സിബിഐയുടെ കുറ്റപത്രത്തിൽ പറയുന്നു.