നെടുങ്കണ്ടം കസ്റ്റഡിക്കൊല സിബിഐ അന്വേഷിക്കും

By Neha C N .14 08 2019

imran-azhar

 


തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് കേസിലെ പ്രതി രാജ്കുമാറിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും. കേസ് സിബിഐയ്ക്ക് വിട്ടുനല്‍കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. രാജ്കുമാറിനെ കസറ്റഡിയിലെടുത്തതും അസ്വാഭാവിക മരണവും സിബിഐ അന്വേഷിക്കും. കേസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം പ്രതികളായ പശ്ചാത്തലത്തിലാണ് കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചത്.
രാജ്കുമാറിന്റെ ബന്ധുക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

അതേസമയം കേസിലെ ഒന്നാം പ്രതിയും മുന്‍ എസ്‌ഐ കെ.എ. സാബുവിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. അന്വേഷണത്തിന്റെ ഭൂരിഭാഗവും പൂര്‍ത്തിയാവുകയും, പ്രധാന സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ പ്രതിയെ തടവില്‍ വയ്‌ക്കേണ്ടതില്ലെന്നാണ് ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍ പറഞ്ഞു. ജൂലൈ മൂന്നു മുതല്‍ സാബു കസ്റ്റഡിയിലായിരുന്നു.

 

 

OTHER SECTIONS