By Avani Chandra.16 01 2022
ന്യൂഡല്‍ഹി : സി.ബി.എസ്.ഇ. 10, 12 ക്ലാസുകളിലെ ആദ്യ ടേം പരീക്ഷാഫലം അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും. ശനിയാഴ്ച ഫലം വരുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും കോവിഡ് കേസുകള്‍ ഉയരുന്നതിനാല്‍ ബോര്‍ഡിന്റെ പല ഓഫീസുകളും അടഞ്ഞുകിടക്കുകയാണ്. അതിനാലാണ് ഫലം വൈകുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
പരീക്ഷാഫലം ഔദ്യോഗിക വെബ്സൈറ്റുകളായ cbse.gov.in, cbseresults.nic.in ലൂടെയും ഡിജിലോക്കര്‍ ആപ്പിലൂടെയും digilocker.gov.in എന്ന വെബ്സൈറ്റിലൂടെയും ലഭിക്കും. മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന രണ്ടാം ടേം പരീക്ഷകളുടെ സിലബസും മാതൃക ചോദ്യ പേപ്പറും cbseresults.nic.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഇവ ഡൗണ്‍ലോഡ് ചെയ്യാം. ആദ്യ ടേമിലെ പരീക്ഷാരീതിതന്നെയാകും രണ്ടാം ടേമിലും. രണ്ടു ടേമുകളുടെയും പരീക്ഷകളുടെ മാര്‍ക്കുകള്‍ ചേര്‍ത്തായിരിക്കും അവസാന പരീക്ഷാഫലം പ്രസിദ്ധീകരിക്കുക.