99.37% വിജയം: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

By സൂരജ് സുരേന്ദ്രന്‍.30 07 2021

imran-azhar

 

 

ന്യൂ ഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 99.37% ആണ് വിജയശതമാനം.

 

കോവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ബോർഡിന്റെ കീഴിലുള്ള പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയിരുന്നു.

 

പകരം .സുപ്രിംകോടതിയുടെ വിധി പ്രകാരം 13 അംഗ പാനലിന്റെ നിർദേശം അനുസരിച്ച് പ്രത്യേക മൂല്യനിർണയം നിശ്ചിയിക്കുകയായിരുന്നു.

 

ഇതിന്റെ അടിസ്ഥാനത്തിലുള്ള ഫലപ്രഖ്യാപനമാണ് ഇന്ന് നടന്നത്.

 

cbseresults.nic.in എന്ന വെബ്‌സൈറ്റിൽ പരീക്ഷാ ഫലം അറിയാം.

 

ഇത് കൂടാതെ ഉമാങ് ആപ്പ്, എസ്എംഎസ്, ഡിജി ലോക്കർ സംവിധാനത്തിലൂടെയും ഫലമറിയാം.

 

OTHER SECTIONS