പ്രിന്‍സിപ്പല്‍ നിയമനം; ഉത്തരവിറക്കി സി ബി എസ് ഇ

By Amritha AU.17 Apr, 2018

imran-azharതിരുവനന്തപുരം: സി.ബി.എസ്.ഇ സ്‌കൂളുകളില്‍ 60 വയസു കഴിഞ്ഞവരെ അധ്യാപകരായോ പ്രിന്‍സിപ്പല്‍മാരായോ നിയമിക്കരുതെന്ന് കര്‍ശന ഉത്തരവുമായി സി ബി എസ് ഇ. സി.ബി.എസ്.ഇ റീജിയണല്‍ ഓഫീസര്‍ തരുണ്‍ കുമാര്‍ ഇറക്കിയ ഉത്തരവിലാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കുന്നത്. അറുപത് വയസുകഴിഞ്ഞയാരും സര്‍വീസില്‍ തുടരാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളില്‍ 70 വയസുള്ള വ്യക്തി പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചു വന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് സി.ബി.എസ്.ഇയുടെ പുതിയ ഉത്തരവിനാധാരം.

പ്രധാന പത്രങ്ങളില്‍ പരസ്യം നല്‍കി വേണം പുതിയ പ്രിന്‍സിപ്പല്‍ തസ്തികയില്‍ നിയമിക്കേണ്ടത്. അതുവരെ സ്‌കൂളിലെ സീനിയര്‍ അധ്യാപകര്‍ക്ക് പ്രിന്‍സിപ്പല്‍ ചുമതല നല്‍കണമെന്നും സി.ബി.എസ്.ഇ ഉത്തരവില്‍ പറയുന്നു. അറുപത് കഴിഞ്ഞ ആരും അനധ്യാപക തസ്തികയില്‍ തുടരരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

 

OTHER SECTIONS