നെഹ്‌റു കോളേജില്‍ പെണ്‍കുട്ടികളുടെ ശുചിമുറിയിലേക്ക് നിരീക്ഷണ ക്യാമറ

By S R Krishnan.12 Jan, 2017

imran-azhar

തൃശൂര്‍: ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയെത്തുടര്‍ന്ന് വിദ്യാര്‍്ത്ഥി പീഢനത്തിന്റെ ഞെട്ടിക്കുന്ന കഥകള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്ന പാമ്പാടി നെഹ്‌റു കോളേജില്‍ പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും യാതൊരു വിലയും കല്‍പ്പിക്കുന്നില്ലെന്നതിന് തെളിവുകള്‍ പുറത്ത്. പെണ്‍കുട്ടികളുടെ ടോയ്‌ലറ്റിന് അഭിമുഖമായി 360 ഡിഗ്രി തിരിയുന്ന സി സി ടി വി ക്യാമറായാണ് പെണ്‍കുട്ടികളുടെ ശുചിമുറിക്ക് അടുത്ത് വെറു അഞ്ചു മീറ്റര്‍ അകലത്തിലായി കോളേജ് ചെയര്‍മാന്റെ നിര്‍ദ്ദേശ പ്രകാരം സ്ഥാപിച്ചിരിക്കുന്നത്. പെണ്‍കുട്ടികളുടെ സുരക്ഷയ്‌ക്കെന്ന പേരിലാണ് അവരുടെ സ്വകാര്യതയിലേക്ക് ക്യാമറക്കണ്ണുകള്‍ തുറന്നിരിക്കുന്നത്.

 

എന്നാല്‍ കോളേജിലെ ഓഫീസ് ക്യാഷ് കൗണ്ടര്‍ പ്രിന്‍സിപ്പലിന്റെ മുറി എന്നിവിടങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ക്യാമറ സ്ഥാപിച്ചിരിക്കുന്ന വീഡിയോ ഇതിനു തെളിവാണ്.

 (ന്യുസ് : ദിപിൻ മാനന്തവാടി )