പ്രധാനമന്ത്രി മോഡിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിന് വെയ്ക്കാൻ തീരുമാനം

By Chithra.11 09 2019

imran-azhar

 

ന്യൂ ഡൽഹി : പ്രധാനമന്ത്രി മോഡിക്ക് ലഭിച്ച വിവിധ പുരസ്കാരങ്ങൾ ലേലത്തിന് വെയ്ക്കാൻ കേന്ദ്ര സാംസ്കാരിക വകുപ്പ് തീരുമാനിച്ചു. 2700ൽ പരം പുരസ്‌കാരങ്ങളാണ് പ്രധാനമന്ത്രിക്ക് കഴിഞ്ഞ ആറ് മാസത്തിനിടയ്ക്ക് ലഭിച്ചത്.

 

ഇവയാണ് ലേലത്തിന് വെയ്ക്കാൻ തീരുമാനയിച്ചിരിക്കുന്നത്. നമാമി ഗംഗ പദ്ധതിക്ക് വേണ്ടി പണം സ്വരൂപിക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രിക്ക് ലഭിച്ച പുരസ്‌കാരങ്ങൾ ലേലം വെയ്ക്കുന്നത്. പൊതുജനങ്ങൾക്ക് ഈ പുരസ്‌കാരങ്ങൾ ഓൺലൈൻ വഴി സെപ്റ്റംബർ 14 മുതൽ വാങ്ങാം. 200 മുതൽ രണ്ട് ലക്ഷം വരെയാണ് പുരസ്‌കാരങ്ങൾക്ക് വില നിശ്ചയിച്ചിരിക്കുന്നത്.

OTHER SECTIONS