അവശ്യ സാധനങ്ങള്‍ ന്യായമായ നിരക്കില്‍ ലഭ്യമാക്കാന്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം

By online desk .08 04 2020

imran-azhar

 

ന്യൂഡല്‍ഹി : ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ ന്യായമായ നിരക്കില്‍ ലഭ്യമാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.

 

പൂഴ്ത്തിവയ്പ്, കരിഞ്ചന്ത, അമിത ലാഭമെടുപ്പ്, ഊഹക്കച്ചവടം എന്നിവയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.ഭക്ഷണ സാധനങ്ങള്‍, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ 1955ലെ അവശ്യ സാധനങ്ങള്‍ ലഭ്യമാക്കാനുളള ചട്ടപ്രകാരം ലഭ്യമാക്കണമെന്നും ആഭ്യന്തര സെക്രട്ടറി നിര്‍ദ്ദേശം നല്‍കി.

 

അവശ്യ സാധനങ്ങളുടെ ശേഖരം ഉറപ്പാക്കുക, വില നിയന്ത്രിക്കുക, ഉത്പാദനം വര്‍ദ്ധിപ്പിക്കുക തുടങ്ങിയവ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

 

OTHER SECTIONS