ശ്രീജിവിന്റെ മരണം: കേസ് സിബിഐക്ക് വിടാനാവില്ലെന്ന് കേന്ദ്രം അറിയിച്ചു

By Anju N P.13 Jan, 2018

imran-azhar

 

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെ കസ്റ്റഡി മരണത്തിലെ അന്വേഷണം സിബിഐക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി. അന്വേഷണം സിബിഐക്ക് വിടാനാകില്ലെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചു.

 

പരാതിയില്‍ സിബിഐ അന്വേഷണം നടത്താനാകില്ലെന്ന് കാട്ടി കേന്ദ്രം കേരളത്തിന് കത്തയയ്ക്കുകയായിരുന്നു. എന്നാല്‍, വീണ്ടും കേന്ദ്രത്തെ സമീപിക്കാനാണ് കേരളത്തിന്റെ തീരുമാനം.

 

ശ്രീജീവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത് 764 ദിവസമായി സെക്രട്ടേറിയേറ്റ് പടിക്കല്‍ നിരാഹാരം കിടക്കുകയാണ്. 2014ലാണ് പോലീസ് കസ്റ്റഡിയിലായിരിക്കെ ശ്രീജീവ് മരിച്ചത്.

OTHER SECTIONS