മന്ത്രിമാരുടെ വിദേശയാത്ര; ചീഫ് സെക്രട്ടറിയുടെ ആവശ്യം കേന്ദ്രസർക്കാർ നിരസിച്ചു

By Sooraj Surendran.16 10 2018

imran-azhar

 

 

ന്യൂ ഡൽഹി: പ്രളയ ദുരന്തം നേരിട്ട കേരളത്തിന്റെ പുനർനിർമ്മാണത്തിനായി മന്ത്രിമാർ വിദേശത്തേക്ക് പോകണ്ടെന്ന തീരുമാനത്തിൽ നിന്നും വ്യതിചലിക്കാതെ കേന്ദ്രസർക്കാർ. കേരളത്തിന്റെ പുനർനിർമ്മാണത്തിനായി മന്ത്രിമാരെ മന്ത്രിമാർക്ക് വിദേശത്ത് പോകാൻ അനുമതി നൽകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ചീഫ് സെക്രട്ടറി ടോം ജോസാണ് വിദേശകാര്യവകുപ്പ് െസക്രട്ടറിക്കു കത്ത് നൽകിയത് എന്നാൽ ആവശ്യം നിരസിക്കുകയായിരുന്നു. കേന്ദ്രസർക്കാർ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് വിദേശത്ത് പോകാൻ ഉപാധികളോടെ അനുമതി നൽകിയത്. ഇത്രയും മന്ത്രിമാർ ഒരുമിച്ച് വിദേശത്തേക്ക് പോകുമ്പോൾ യാത്രാ ചിലവുകളും മറ്റ് ചിലവുകളും ഉൾപ്പെടെ വൻ തുക മുടക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചത്. ഈ മാസം 17 മുതൽ 21 വരെയാണ് വിദേശയാത്ര നടത്തുന്നത്.

OTHER SECTIONS