കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

By Chithra.15 12 2019

imran-azhar

 

തിരുവനന്തപുരം : തലസ്ഥാനത്ത് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ശംഖുമുഖത്തുള്ള ഓൾ സെയിന്റ്സ് കോളേജിന് സമീപമാണ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടത്.

 

സെൻട്രൽ എക്സൈസ് ആൻഡ് ഇൻകം ടാക്സ് ഓഫീസിലെ ജീവനക്കാരനായ കോട്ടയം അയ്മനം സ്വദേശി മോൻസൺ വർഗീസാണ് മരിച്ചത്. ഇദ്ദേഹത്തെ വെള്ളിയാഴ്ച മുതൽ കാണാനില്ലായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

OTHER SECTIONS