കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ഡി​എ അ​ഞ്ച് ശ​ത​മാ​നം വ​ര്‍​ധി​പ്പി​ച്ചു

By Sooraj Surendran.09 10 2019

imran-azhar

 

 

ന്യൂ ഡൽഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ അഞ്ച് ശതമാനം വര്‍ധിപ്പിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. 2020 ജൂലൈ മുതലാണ് ഈ തീരുമാനം നടപ്പിലാക്കുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതാദ്യമായാണ് ക്ഷാമബത്തയിൽ ഒറ്റത്തവണ അഞ്ചു ശതമാനത്തിന്‍റെ വർധനവ് കേന്ദ്രസർക്കാർ വരുത്തുന്നത്. മാത്രമല്ല വിവിധ മേഖലകൾക്കായുള്ള പദ്ധതികൾ ഉടൻ പ്രഖ്യാപിക്കുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. കേന്ദ്രസർക്കാർ ജീവനക്കാർക്ക് ദീപാവലി സമ്മാനം എന്നുപറഞ്ഞുകൊണ്ടാണ് അദ്ദേഹം തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം.

 

OTHER SECTIONS