മൊറട്ടോറിയം കാലത്ത് ബാങ്ക് വായ്പ അടച്ചവർക്ക് ആശ്വാസ പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

By Web Desk.26 10 2020

imran-azhar

 

 

ന്യൂ ഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ബാങ്കുകൾ നൽകിയ ആറുമാസത്തെ മൊറട്ടോറിയം കാലത്തും വായ്പ കൃത്യമായി തിരിച്ചടച്ചവർക്ക് ആശ്വാസ പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ. ഭവന നിർമാണം, വിദ്യാഭ്യാസം, ക്രെഡിറ്റ് കാർഡ്, വാഹനം, എഎസ്എംഇ, വിട്ടുപകരണങ്ങൾ തുടങ്ങിയ 8 വിഭാഗങ്ങളിൽ വായ്പയെടുത്തവർക്ക് ഇതനുസരിച്ച് ആനുകൂല്യം ലഭിക്കും. പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം കണക്കാക്കി നിശ്ചിത തുക നൽകാനാണ് കേന്ദ്രത്തിന്റെ തീരുമാനം. 50 ലക്ഷം രൂപയുടെ ഭവനവായ്പ 8 ശതമാനം പലിശ നിരക്കിലെടുത്ത ആൾക്ക് 12,425 രൂപ ലഭിക്കും. വായ്പ തിരിച്ചടയ്ക്കാതെ ഒരുവിഭാഗം മൊറട്ടോറിയം പ്രയോജനപ്പെടുത്തിയതുപോലെ മറ്റുള്ളവർക്കും ആനുകൂല്യം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിക്കായി ഏകദേശം 6500 കോടി രൂപയാണ് കേന്ദ്രം മാറ്റിവെക്കേണ്ടി വരിക.

 

OTHER SECTIONS