രാമക്ഷേത്ര പ്രസാദമെന്ന പേരിൽ മധുരപലഹാരം വിറ്റു; ആമസോണിന് കേന്ദ്രസർക്കാരിന്റെ നോട്ടീസ്

നിരവധി ഉൽപന്നങ്ങൾ ഇത്തരത്തിൽ രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ ആമസോണിൽ വിൽക്കുന്നത് കണ്ടെത്തിയിട്ടുണ്ടെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പറഞ്ഞു.ശ്രീ റാം മന്ദിർ അയോധ്യ പ്രസാദമെന്ന പേരിൽ ലഡുവാണ് വിതരണം ചെയ്യുന്നത്.

author-image
Greeshma Rakesh
New Update
രാമക്ഷേത്ര പ്രസാദമെന്ന പേരിൽ മധുരപലഹാരം വിറ്റു; ആമസോണിന് കേന്ദ്രസർക്കാരിന്റെ നോട്ടീസ്

ന്യൂഡൽഹി: രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ മധുരപലഹാരം വിറ്റ സംഭവത്തിൽ ആമസോണിന് നോട്ടീസയച്ച് കേന്ദ്രസർക്കാർ.കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് നോട്ടീസയച്ചത്. ആളുകളെ തെറ്റിദ്ധരിപ്പിച്ച് ഉൽപന്നം വിൽക്കാൻ ശ്രമിച്ചതിനെതിരെയാണ് നടപടി.

കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. ആമസോൺ ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് ഉൽപന്നങ്ങൾ വിൽക്കുന്നതെന്നും ഇക്കാര്യത്തിൽ നടപടി വേണമെന്നുമാണ് പരാതിയിൽ പറയുന്നത്.

നിരവധി ഉൽപന്നങ്ങൾ ഇത്തരത്തിൽ രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ ആമസോണിൽ വിൽക്കുന്നത് കണ്ടെത്തിയിട്ടുണ്ടെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പറഞ്ഞു.ശ്രീ റാം മന്ദിർ അയോധ്യ പ്രസാദമെന്ന പേരിൽ ലഡുവാണ് വിതരണം ചെയ്യുന്നത്.

റാം മന്ദിർ അയോധ്യ പ്രസാദമെന്ന പേരിൽ പേഡയും വിതരണം ചെയ്യുന്നുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ഉൽപന്നങ്ങൾ വിൽക്കുന്നത് നിയമപ്രകാരം കുറ്റകരമാണ്. ഇത്തരത്തിൽ തെറ്റായ രീതിയിലുള്ള വിൽപന അംഗീകരിക്കാനാവില്ലെന്നും അധികൃതർ വ്യക്തമാക്കി.

അതെസമയം നോട്ടീയ് ലഭിച്ചതിനു പിന്നാലെ പ്രസാദത്തിന്റെ (ഓഫർ) വിൽപ്പന ഓപ്ഷനുകൾ നീക്കം ചെയ്തതായും വിൽപ്പനക്കാർക്കെതിരെ നടപടി ആരംഭിച്ചതായും ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ അറിയിച്ചു.

amazone central government ayodhya ram mandir ram mandir prasad