By Aswany Bhumi.25 02 2021
ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക സമരം അവസാനിപ്പിക്കാൻ കേന്ദ്രം വീണ്ടും ചർച്ചയ്ക്ക് .
കർഷകരുമായി ചർച്ചക്ക് എപ്പോൾ വേണമെങ്കിലും തയ്യാറാണെന്നും, കേന്ദ്രം കർഷകരുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കി. എന്നാൽ മന്ത്രിയുടെ നിർദേശത്തോട് കർഷകസംഘടനകൾ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
കാർഷിക നിയമങ്ങൾ ഒന്നരവർഷം മരവിപ്പിക്കാമെന്ന വ്യവസ്ഥ അംഗീകരിക്കണം. ഇക്കാലയളവിൽ നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരുമിച്ചിരുന്ന് പരിഹരിക്കാമെന്നും മന്ത്രി അറിയിച്ചു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷ കർഷക നേതാവ് നരേഷ് ടികായത്തും ഇന്നലെ പ്രകടിപ്പിച്ചിരുന്നു.
അതിർത്തികളിൽ നാളെ യുവ കിസാൻ ദിവസ് ആചരിക്കുന്നതിന്റെ ഭാഗമായി യുവാക്കൾ സമരം നയിക്കും.
രാജ്യത്തെ യുവാക്കളോട് അതിർത്തിയിലെ കർഷക സമരങ്ങളിൽ പങ്കെടുക്കാൻ കർഷകർ ആഹ്വാനം ചെയ്തു.