ഒരു കുടുംബത്തിന് രണ്ട് കുട്ടികൾ മാത്രം മതിയെന്ന നിയമം വരണമെന്ന് കേന്ദ്രമന്ത്രി

By Chithra.11 07 2019

imran-azhar

 

ന്യൂഡൽഹി : ഇന്ത്യക്കാർക്ക് രണ്ട് മക്കൾ മാത്രം മതിയെന്ന നിയമം പാസ് ആകണം എന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഇത് ലംഘിക്കുന്നവർക്ക് വോട്ടവകാശം നിഷേധിക്കണം എന്നും അദ്ദേഹം പറഞ്ഞു.

 

രാജ്യത്തെ ജനസംഖ്യാ വർദ്ധന ഉയരുന്നത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്. ജനസംഖ്യാ നിരക്ക് ക്രമാതീതമായി ഉയരുന്നത് പ്രകൃതി വിഭവങ്ങൾക്കും സാമൂഹിക ഐക്യത്തിനും ശക്തമായ വെല്ലുവിളി ഉയർത്തുമെന്നും കേന്ദ്രമന്ത്രി പറയുന്നു.

 

മൂന്ന് വർഷം മുൻപ് ഇന്ത്യയിൽ അടിയന്തരമായി വന്ധ്യംകരണം നടത്തണമെന്ന് ഇദ്ദേഹം പറഞ്ഞത് വിവാദമായിരുന്നു. ഇസ്ലാമിക രാജ്യങ്ങൾ പോലും ജനസംഖ്യാ നിരക്ക് കുറയ്ക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

OTHER SECTIONS