By sruthy sajeev .16 Jan, 2018
ന്യൂഡല്‍ഹി: ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 700കോടി രൂപ ഹജ്ജ് സബ്സിഡിയായി നല്‍കുന്നത് നിര്‍ത്തലാക്കിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. പകരം ഈ പണം ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ ക്ഷേമത്തിന് ഉപയോഗിക്കുമെന്നും കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയാണ് വ്യകതമാക്കി.
സബ്സിഡി നല്‍കുന്നത് ഘട്ടം ഘട്ടമായി നിര്‍ത്തലാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 2012ലാണ് ഇത് സംബന്ധിച്ച് കോടതി ഉത്തരവ് പുറപെ്പടുവിച്ചത്. 2022 ഓടെ സബ്സിഡി നല്‍കുന്നത് ഘട്ടം ഘട്ടമായി നിര്‍ത്തലാക്കണമെന്നായിരുന്നു ഉത്തരവ്. ഇതിന്റെ ചുവടുപിടിച്ചാണ് നാലുവര്‍ഷം ബാക്കി നില്‍ക്കെ ഒറ്റയടിക്ക് കേന്ദ്രസര്‍ക്കാര്‍ സബ്സിഡി നിര്‍ത്തലാക്കിയത്.