കോവിഡ് : കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് പ്രവര്‍ത്തിച്ചു : അമിത് ഷാ

By praveenprasannan.30 05 2020

imran-azhar

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളെല്ലാം കേന്ദ്രവുമായി സഹകരിച്ച് പ്രവര്‍ത്തിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോവിഡിനെതിരെ എല്ലാ സംസ്ഥാനങ്ങളും നന്നായി പൊരുതിയെന്നും അദ്ദേഹം പറഞ്ഞു.


പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഞ്ച് തവണ യോഗം ചേര്‍ന്നു. മുഖ്യമന്ത്രിമാരുമായി താനും സംസാരിച്ചു. ചിലപ്പോള്‍ മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയെ ബന്ധപ്പെടുകയും മറ്റ് ചിലപ്പോള്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ അങ്ങോട്ട് ബന്ധപ്പെടുകയും ചെയ്തു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനമാണ്് ഈ ഘട്ടത്തിലെത്തിയിട്ടുളളത്.രാജ്യത്തിന്റെ ഫെഡറല്‍ ഘടന പ്രകാരം വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുള്ള സര്‍ക്കാരുകളാണുള്ളത്. എന്നാല്‍ എല്ലാവരും കോവിഡിനെതിരെ ഒരുമിച്ച് പോരായെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.

 

OTHER SECTIONS