പ്രളയം: 3048 കോടി രൂപയുടെ അധിക ധനസഹായം അനുവദിച്ച് കേന്ദ്രം

By Sooraj Surendran.06 12 2018

imran-azhar

 

 

ന്യൂ ഡൽഹി: സംസ്ഥാന പ്രളയ ദുരിതാശ്വാസത്തിനായി 3048 കോടി രൂപ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അധികധനസഹായം നല്കാൻ തീരുമാനമായത്. കേന്ദ്രസർക്കാർ 600 കോടി രൂപ മാത്രമാണ് കേന്ദ്രം കേരളത്തിനായി ആദ്യഘട്ടത്തിൽ അനുവദിച്ചിരുന്നത്. ഇതിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. എസ്ഡിആർഎഫിലേക്കു നൽകിയ 562.42 കോടി രൂപയും പ്രളയ ദുരിതാശ്വാസത്തിനായി ഉപയോഗിക്കാമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. 31,000 കോടി രൂപയാണ് കേരളത്തിന്റെ പുനർനിർമ്മാണത്തിനായി ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജൻസികളുടെയും സൂചിക പ്രകാരം ആവശ്യമായിട്ടുള്ളത്. കേന്ദ്രആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ അംഗീകരിക്കുകയായിരുന്നു സമിതി.

OTHER SECTIONS