ഒമിക്രോൺ: നിലവിലെ കൊവിഡ് മാർഗനിർദേശം ഡിസംബർ 31 വരെ നീട്ടി

By vidya.30 11 2021

imran-azhar

 

ന്യൂഡൽഹി: പുതിയ വകഭേദമായ ഒമിക്രോൺ ലോകത്ത് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിലവിലുള്ള കൊവിഡ് മാർഗനിർദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡിസംബർ 31 വരെ നീട്ടി.

 

നവംബർ 25ന് പുറത്തിറക്കിയ പുതുക്കിയ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രാലയം നിർദേശം നൽകി.

 


സംസ്ഥാന പ്രതിനിധികളുമായി ഇന്ന് നടത്തിയ ഓൺലൈൻ മീറ്റിംഗിൽ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ആവശ്യപ്പെട്ടു.

 

അതേസമയം ഇന്ത്യയിൽ ഇതുവരെയും ഒമിക്രോൺ ആരിലും സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം രാജ്യസഭയിൽ വ്യക്തമാക്കി.

 

OTHER SECTIONS