ഗര്‍ഭത്തിന്റെ 24 ആഴ്ച വരെ ഗര്‍ഭച്ഛിദ്രം അനുവദിക്കാം, കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം; അബോര്‍ഷന് വിധേയമാകാന്‍ അനുവദിക്കുന്ന നിയമങ്ങൾ

By സൂരജ് സുരേന്ദ്രന്‍.14 10 2021

imran-azhar

 

 

ന്യൂ ഡൽഹി: അബോര്‍ഷന് വിധേയമാകാന്‍ അനുവദിക്കുന്ന നിയമങ്ങൾ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.

 

മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി നിയമത്തിലാണ് പുതിയ ഭേദഗതികൾ വരുത്തിയത്.

 

ഇതനുസരിച്ച് ഗര്‍ഭത്തിന്റെ 24 ആഴ്ച വരെ ഗര്‍ഭച്ഛിദ്രം അനുവദിക്കും.

 

ലൈംഗികാതിക്രമം, ബലാത്സംഗം അല്ലെങ്കില്‍ ലൈംഗിക ബന്ധത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, ഗര്‍ഭകാലത്ത് വൈവാഹിക അവസ്ഥ മാറുന്നവര്‍ (വൈധവ്യം, എന്നിവർക്കും അബോര്‍ഷന് വിധേയമാകാന്‍ പുതിയ നിയമം അനുവദിക്കുന്നു.

 

മാര്‍ച്ചില്‍ പാര്‍ലമെന്റ് പാസാക്കിയ 2021 മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി (ഭേദഗതി) നിയമത്തിന്റെ കീഴിലാണ് പുതിയ നിയമങ്ങൾ ഭേദഗതി ചെയ്തിരിക്കുന്നത്.

 

OTHER SECTIONS