2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കും; 'വിഷന്‍ 2047' പ്ലാനുമായി കേന്ദ്രം

2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള 'വിഷന്‍ 2047' പ്ലാനുമായി കേന്ദ്രം. ഇത് സംബന്ധിച്ച കരട് രേഖ തയ്യാറാക്കുന്ന അന്തിമഘട്ടത്തിലാണ് കേന്ദ്രമിപ്പോള്‍.

author-image
Web Desk
New Update
2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കും; 'വിഷന്‍ 2047' പ്ലാനുമായി കേന്ദ്രം

ന്യൂ ഡല്‍ഹി: 2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള 'വിഷന്‍ 2047' പ്ലാനുമായി കേന്ദ്രം. ഇത് സംബന്ധിച്ച കരട് രേഖ തയ്യാറാക്കുന്ന അന്തിമഘട്ടത്തിലാണ് കേന്ദ്രമിപ്പോള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി രേഖ മൂന്ന് മാസത്തിനകം രേഖ പുറത്തിറക്കും. 30 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കി ഇന്ത്യയെ ഉയര്‍ത്തുകകയാണ് പദ്ധതിയുടെ ലക്ഷ്യം.

2047ഓടെ ഇന്ത്യയുടെ ജനസംഖ്യ 150 കോടിയാകുമെന്നും ആളോഹരി വരുമാനം 18,000-20,000 ഡോളറാകുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നതായി നീതി ആയോഗ് സി.ഇ.ഒ ബി.വി.ആര്‍ സുബ്രഹ്‌മണ്യന്‍ പറയുന്നു. ഇന്ത്യ ഒരു വികസിത രാഷ്ട്രമാകണമെങ്കില്‍, താഴേത്തട്ടില്‍ തീരുമാനങ്ങള്‍ എടുക്കുന്ന വിധത്തില്‍ സര്‍ക്കാരിനെ പുനഃസംഘടിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2030ഓടെ രാജ്യത്തിന് വ്യക്തമായ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുകയും സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികമാഘോഷിക്കുന്ന 2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുകയുമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.

ടിം കുക്ക്, സുന്ദര്‍ പിചൈ, അദാനി, അംബാനി, ബിര്‍ള, എന്‍. ചന്ദ്രശേഖരന്‍, ഇന്ദ്ര നൂയി തുടങ്ങിയ കോര്‍പ്പറേറ്റ് മേധാവികളുമായി നവംബറില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചയുണ്ടാകും.

''ഡിസംബറോടെ, പദ്ധതിയുടെ കരട് രേഖ തയ്യാറാക്കും. സംസ്ഥാനങ്ങള്‍ അവരുടെ റോഡ് മാപ്പുകള്‍ തയ്യാറാക്കുകയാണ്.'' നിതി ആയോഗ് സിഇഒ ബിവിആര്‍ സുബ്രഹ്‌മണ്യം പറഞ്ഞു. സാമ്പത്തിക വികസനത്തിലും പരിഷ്‌കാരങ്ങളിലും പ്രാദേശികമായ പ്രതിസന്ധികള്‍ പരിഹരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.അദ്ദേഹം പറഞ്ഞു

'മിഡില്‍ ഇന്‍കം ട്രാപ്' ആണ് മുന്നിലുള്ള പ്രതിസന്ധി. ആളോഹരി വരുമാനം 5,000-6,000 ല്‍ എത്തിക്കഴിഞ്ഞാല്‍ വളര്‍ച്ചയുടെ വേഗത കുറയുന്നതാണ് മിഡില്‍ ഇന്‍കം ട്രാപ്.

ഈ പ്രതിസന്ധി തരണം ചെയ്ത് രാജ്യത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടു പോകുക എന്നതാണ് വിഷന്‍ 2047 പദ്ധതിയുടെ ഉദ്ദേശം. അര്‍ജന്റീന ഇക്കാര്യത്തില്‍ പരാജയപ്പെട്ട ഉദാഹരണം ബിവിആര്‍ സുബ്രഹ്‌മണ്യം വിശദീകരിച്ചു.

ഈ ലക്ഷ്യം കൈവരിക്കാനായി സര്‍ക്കാരിന്റെ പ്രവര്‍ത്തനഘടനയിലടക്കം മാറ്റങ്ങളുണ്ടാകും. നിലവില്‍ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ മൂല്യം 30 ട്രില്യണ്‍ ഡോളറാണ്. ഈ മൂല്യത്തിലേക്ക് 2047ഓടെ ഇന്ത്യയെ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 3.7 ട്രില്യണ്‍ ഡോളര്‍ മൂല്യവുമായി ലോകത്ത അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് നിലവില്‍ ഇന്ത്യ.

ലക്ഷ്യം കൈവരിക്കാനായി അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ എന്നിവയില്‍ ഇനിയും വന്‍തോതില്‍ നിക്ഷേപം നടത്തും. കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. എല്ലാ ഇന്ത്യക്കാരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനു കൂടിയുള്ള പദ്ധതിയാണിത്.

india indian economy Latest News newsupdate vision 2047 developed country