സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; ചൊ​വ്വാ​ഴ്ച നാ​ല് ജി​ല്ല​ക​ളി​ൽ യെല്ലോ അലേർട്ട്

By Sooraj Surendran.22 09 2019

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ച നാല് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് ചൊവ്വാഴ്ച യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ബുധനാഴ്ച എട്ട് ജില്ലകളിലും വ്യാഴാഴ്ച ഒമ്പത് ജില്ലകളിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിൽ, ഗുജറാത്ത് തീരത്തിന് മുകളിലായി ഒരു തീവ്ര ന്യൂനമർദം രൂപം കൊണ്ടിട്ടുള്ളതായും, മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

OTHER SECTIONS