കേരളാ-ലക്ഷദ്വീപ് മേഖലകളില്‍ ശക്തമായ കാറ്റിന് സാധ്യത

By Kavitha J.12 Jul, 2018

imran-azhar

തിരുവനന്തപുരം: സംസ്ഥാനത്ത് തീരദേശ മേഖലകളില്‍ ശക്തമായ കാറ്റിന് സാധ്യയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരള തീരദേശങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യത ഉണ്ടെന്ന് അറിയിച്ച കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചില അവസരങ്ങളില്‍ ഇത് 55 കിലോമീറ്റര്‍ വരെ വേഗത പ്രാപിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. കേരളത്തെക്കൂടാതെ ലക്ഷദ്വീപ് മേഖലയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് അറിയിച്ച കാലാവസ്ഥാ കേന്ദ്രം അടുത്ത 24 മണിക്കൂര്‍ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.