വോട്ടെണ്ണലിന് നാല് ദിവസം മാത്രം ബാക്കി; ച​ന്ദ്ര​ബാ​ബു നാ​യി​ഡു വീണ്ടും രാഹുലിനെ സന്ദർശിച്ചു

By Sooraj Surendran .19 05 2019

imran-azhar

 

 

ന്യൂ ഡൽഹി: വോട്ടെണ്ണലിന് വെറും നാല് ബാക്കി നിൽക്കുന്നത്. ടിഡിപി അധ്യക്ഷനും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു വീണ്ടും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ സന്ദർശിച്ചു. ശനിയാഴ്ച ഇരുവരും തമ്മിൽ ചർച്ചകൾ നടന്നിരുന്നു. ഇതിനി പിന്നാലെയാണ് ഞായറാഴ്ച വീണ്ടും ചർച്ച നടത്തിയത്. മോദിയെയും ബിജെപിയെയും അധികാരത്തിൽനിന്നു പുറത്താക്കി പ്രതിപക്ഷ ഐക്യം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചന്ദ്രബാബു നായിഡു നിരന്തരം നേതാക്കളുമായി ചർച്ച നടത്തുന്നത്. ബിജെപിയെ അധികാരത്തിൽനിന്നു മാറ്റിനിർത്തി ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ചർച്ചകൾ പുരോഗമിക്കുന്നത്. എൻസിപി അധ്യക്ഷൻ ശരത് പവാറിനെയും നായിഡു സന്ദർശിച്ചിരുന്നു. വൈകിട്ട് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെയും സന്ദർശിക്കുമെന്നും സൂചനയുണ്ട്.

OTHER SECTIONS