വൃത്തിഹീനമായ വെള്ളത്തിൽ കുളിച്ച കുട്ടികൾ ആശുപത്രിയിൽ; നീന്തൽക്കുളം വൃത്തിയാക്കുന്നു

By Sooraj Surendran .16 05 2019

imran-azhar

 

 

തിരുവനന്തപുരം: പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ നീന്തൽക്കുളത്തിൽ കുളിച്ച കുട്ടികൾക്ക് തലകറക്കവും, ചൊറിച്ചിലും ഛർദിയും. സംഭവത്തെ തുടർന്ന് 25 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ ആദ്യത്തെ ക്ലോറിൻ രഹിത നീന്തൽക്കുളമാണ് സ്റ്റേഡിയത്തിലേത്. കുട്ടികൾ ആശുപത്രിയിലായതിന് പിന്നാലെ നീന്തൽക്കുളം ശുചീകരിക്കാനുള്ള പദ്ധതി ആരംഭിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ സന്ദർശകർക്ക് താത്കാലികമായി നിരോധനം ഏർപ്പെടുത്തി. കുട്ടികൾക്ക് അസ്വസ്ഥതയുണ്ടാക്കിയ കുളത്തിലെ വെള്ളം പരിശോധനയ്ക്കയച്ചു. അതേസമയം കുട്ടികൾക്ക് അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് കുളത്തിലെ വെള്ളം ശുചിയാക്കുന്നതിൽ വരുത്തിയ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്ന് ആരോപണങ്ങൾ ഉയർന്നു. ബേബി പൂൾ, ബിഗ് പൂൾ എന്നീ രണ്ട് നീന്തൽക്കുളങ്ങളാണ് സ്റ്റേഡിയത്തിലുള്ളത്. ഇതിൽ വലിയ പൂളിൽ കുളിച്ച കുട്ടികൾക്കാണ് അപകടം സംഭവിച്ചത്.

OTHER SECTIONS