ചന്ദ്രയാൻ 2 : സോഫ്റ്റ് ലാൻഡിങ്ങിനിടെ സിഗ്നൽ നഷ്ടപ്പെട്ടു

By Online Desk.07 09 2019

imran-azhar

 ചന്ദ്രയാൻ 2 :  സോഫ്റ്റ് ലാൻഡിങ്ങിനിടെ സിഗ്നൽ നഷ്ടപ്പെട്ടു.

 

ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ രണ്ടിന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാൻഡിങ്ങിനിടെ സിഗ്നൽ നഷ്ടപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കും രണ്ടിനും ഇടയിലായിരുന്നു സോഫ്റ്റ് ലാന്‍ഡിങ് നിശ്ചയിച്ചിരുന്നത്. എന്നാൽ 97 ശതമാനം വിജയകരമായി ദൗത്യം മുന്നേറികൊണ്ടിരുന്നപ്പോൾ വിക്രത്തിൽ നിന്നും ഐ,എസ്.ആർ. ഓക്ക്  സിഗ്നൽ നഷ്‌ടമായി.

 

ശനിയാഴ്ച്ച പുലർച്ചെ 1:53 യോടെ ട്രാജക്ടറി പാത്തിൽ തന്നെയായൊരുന്നു വിക്രം ലാൻഡർ എന്നാൽ അതിനു ശേഷം വിക്രം ലാൻഡർ നിന്നും വിക്ഷേപണം നിലച്ചിരുന്നു. നേരത്തെ ഇസ്രോ നൽകിയ വിവരം അനുസരിച്ച് 1 :53 നു വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡിംഗ് ചെയ്യേണ്ടതായിരുന്നു. 2.1 കിലോമീറ്റർ ആയപ്പോഴായിരുന്നു ലാൻഡറിൽ നിന്നും റേഡിയോ വിക്ഷേപണം നിലച്ചത്.  റേഡിയോ വിക്ഷേപണം നിലച്ചതിനാൽ ലാൻഡറിൽ നിന്നും ലഭിച്ച ഡാറ്റ എന്കോഡ് ചെയ്തതിനു ശേഷം  സോഫ്റ്റ് ലാൻഡിംഗ് സാധ്യമായോ എന്ന് പറയാനാകുമെന്ന്  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

സിഗ്നൽ നിലച്ച ഈ സാഹചര്യത്തിൽ പ്രഗ്യാൻ റോവർ രാവിലെ 5 മണിക്ക് ശേഷം ലാൻഡറിൽ നിന്നും പുറത്തു വന്നാൽ ഈ ദൗത്യം 100 ശതമാനം വിജയകരമായി എന്ന് തീർത്തും പറയാനാകും.

 

 

 

 

OTHER SECTIONS