ചന്ദ്രയാൻ 2 ചരിത്ര ദൗത്യം: ഐ​എ​സ്ആ​ർ​ഒ ശാ​സ്ത്ര​ജ്ഞ​ർക്ക് അഭിനന്ദന പ്രവാഹം

By Sooraj Surendran .22 07 2019

imran-azhar

 

 

ന്യൂ ഡൽഹി: ഇന്ത്യയുടെ അഭിമാനം വാനോളമുയർത്താൻ ചന്ദ്രയാൻ 2 കുതിച്ചുയർന്നു. ഉച്ചയ്ക്ക് 2:43ന് ശ്രീഹരിക്കോട്ടയിൽ നിന്നുമാണ് ചന്ദ്രയാൻ 2 വിക്ഷേപിച്ചത്. ഇന്ത്യയുടെ ചരിത്ര ദൗത്യത്തിന് അഭിനന്ദനം അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങി നിരവധി പേരാണ് ഐഎസ്‌ആർഒ ശാത്രജ്ഞന്മാർക്ക് അഭിനന്ദനം അറിയിച്ചത്.

 

ചന്ദ്രയാൻ 2 വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയത് ഇന്ത്യക്കാരെ സംബന്ധിച്ച് അഭിമാന നിമിഷമാണെന്ന് രാഷ്‌ട്രപതി ട്വീറ്റ് ചെയ്തു.

The historic launch of #Chandrayaan2 from Sriharikota is a proud moment for all Indians. Congratulations to our scientists and engineers for furthering India's indigenous space programme. May @ISRO continue to master new technologies, and continue to conquer new frontiers

— President of India (@rashtrapatibhvn) July 22, 2019 " target="_blank">

ഓരോ ഇന്ത്യക്കാരും ഇന്ന് അഭിമാനിക്കുന്നു, ഇത് ചരിത്ര നിമിഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ചന്ദ്രയാൻ 2 ചന്ദ്രനെ കുറിച്ചുള്ള പുതിയ അറിവുകൾ നൽകുമെന്നും മോദി കൂട്ടിച്ചർത്തു.

Efforts such as #Chandrayaan2 will further encourage our bright youngsters towards science, top quality research and innovation.

Thanks to Chandrayaan, India’s Lunar Programme will get a substantial boost. Our existing knowledge of the Moon will be significantly enhanced.

— Narendra Modi (@narendramodi) July 22, 2019 " target="_blank">

ചന്ദ്രയാന്‍ 2 വിക്ഷേപണം വിജയകരമായി ആദ്യഘട്ടം പിന്നിട്ടത്‌ അത്യന്തം സന്തോഷകരമാണ്. രാജ്യത്തിന്റെ അഭിമാന നേട്ടമാണ് ഇത്. ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ഐഎസ്ആർഒ യെ അഭിനന്ദിക്കുന്നു.മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

 

OTHER SECTIONS