ചൈ​ന​യി​ൽ കൽക്കരി ഖ​നി ഇ​ടി​ഞ്ഞ് വീ​ണ് 19 പേ​ര്‍ മ​രി​ച്ചു, നി​ര​വ​ധി​പേ​ര്‍​ക്ക് പ​രി​ക്ക്.

By anju.13 01 2019

imran-azhar

ബെയ്ജിംഗ്: വടക്കുപടിഞ്ഞാറൻ ചൈനയിൽ കല്‍ക്കരി ഖനി ഇടിഞ്ഞ് വീണ് 19 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഖനിക്കടിയില്‍ രണ്ടു പേർ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയിക്കുന്നു. ഷാൻസി പ്രവിശ്യയിലെ ലിജിയാഗു ഖനിയിൽ ശനിയാഴ്ച വൈകുന്നേരമാണ് അപകടം. ഖനിയില്‍ ജോലി നടക്കുന്നതിനിടെ മേൽഭാഗം ഇടിഞ്ഞ് വിഴുകയായിരുന്നു. അപകടസമയം 87 തൊഴിലാളികൾ ജോലിയെടുക്കുന്നുണ്ടായിരുന്നു.


സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംഭവത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

OTHER SECTIONS