സുകാഷ് ചന്ദ്രശേഖറിന്റെ സാമ്പത്തിക തട്ടിപ്പ്; കുറ്റപത്രത്തില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ പേരും

By priya.17 08 2022

imran-azhar

 

മുംബൈ: സുകാഷ് ചന്ദ്രശേഖറിന്റെ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ചുള്ള അനുബന്ധ കുറ്റപത്രത്തില്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ പേരും. ഇഡിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. പല തവണ ജാക്വിലിനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.


സുകാഷ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ 200 കോടി രൂപ തട്ടിയ സംഘത്തിനെതിരായ കേസിലാണ് അന്വേഷണം. 2017 ല്‍ അറസ്റ്റിലായ സുകാഷ് നിലവില്‍ ഡല്‍ഹി രോഹിണി ജയിലില്‍ കഴിയുകയാണ്. സുകാഷും ജാക്വിലിനും ഡേറ്റിങ്ങിലാണെന്നാണ് സുകാഷിന്റെ അഭിഭാഷന്‍ പറയുന്നത്. എന്നാല്‍ ജാക്വിലിന്റെ സംഘം ഇതു നിഷേധിച്ചിട്ടുണ്ട്.

 

നേരത്തേ, താരത്തിന്റെ 7.27 കോടി രൂപയുടെ സ്വത്തുവകകള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. നടിയുടെ പേരിലുള്ള 7.12 കോടി രൂപയുടെ സ്ഥിരനിക്ഷേപവും ജാക്വിലിനു വേണ്ടി ഒരു തിരക്കഥാകൃത്തിന് സുകേഷ് നല്‍കിയ 15 ലക്ഷം രൂപയുമാണ് കണ്ടുകെട്ടിയതെന്നാണ് വിവരം.

 

അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സാമ്പത്തിക തട്ടിപ്പിലൂടെ ലഭിച്ച പണത്തില്‍നിന്ന് ഏതാണ്ട് 5.71 കോടി രൂപ വിലമതിക്കുന്ന നിരവധി സമ്മാനങ്ങള്‍ സുകാഷ് ചന്ദ്രശേഖര്‍ ജാക്വിലിന് നല്‍കിയിട്ടുണ്ടെന്ന് ഇഡി അറിയിച്ചിരുന്നു.

 

 

OTHER SECTIONS