ചെമ്മീനിന്‍റെ അന്പതാം വാര്‍ഷികം ആഘോഷിക്കാനനുവദിക്കില്ലെന്ന് ധീവരസഭ

By praveen prasannan.17 Feb, 2017

imran-azhar

ആലപ്പുഴ: ചെമ്മീന്‍ സിനിമയുടെ അന്പതാം വാര്‍ഷികാഘോഷം അന്പലപ്പുഴയിലോ സംസ്ഥാനത്തെ തീരദേശത്തോ ആഘോഷിച്ചാല്‍ തടയുമെന്ന് ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി ദിനകരന്‍. മല്‍സ്യത്തൊഴിലാളികളെയും തിരദേശവാസികളെയും അപമാനിക്കുന്നതാണ് ഈ ചിത്രമെന്ന് ദിനകരന്‍ പറഞ്ഞു.

സമുദായത്തിലെ കുട്ടികള്‍ വിദ്യാലയങ്ങളില്‍ ചെല്ലുന്പോള്‍ ഇപ്പോഴും മറ്റുള്ളവര്‍ കളിയാക്കുകയാണ്. ഇല്ലാത്ത കാര്യങ്ങള്‍ പെരുപ്പിച്ച് കാട്ടിയാണ് സിനിമ ചെയ്തത്.

അന്പതാം വാര്‍ഷികം നടത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടാലും സമ്മതിക്കില്ല. താന്‍ ചടങ്ങ് നടക്കുന്ന സ്ഥലത്ത് നേരിട്ടെത്തി തടയുമെന്ന് ദിനകരന്‍ മുന്നറിയിപ്പ് നല്ലി.

സിനിമയുടെ അന്പതാം വാര്‍ഷികം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സ്വാഗത സംഘം രൂപീകരണയോഗം ചേര്‍ന്നിരുന്നു. സിനിമയ്ക്ക് പശ്ചാത്തലമായ പുറക്കാട്, നീര്‍ക്കുന്നം, ചള്ളി കടപ്പുറം എന്നീ സ്ഥലങ്ങളുമായി ബന്ധപ്പെടുത്തി ആഘോഷം സംഘടിപ്പിക്കാനാണ് സാംസ്കാരിക വകുപ്പ് ലക്ഷ്യമിടുന്നത്.

എസ് എല്‍ പുരം സദാനന്ദന്‍റെ തിരക്കഥയില്‍ രാമുകാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീന്‍ 1965ലാണ് പുറത്തിറങ്ങിയഹ്. തകഴിയുടെ നോവലാണ് സിനിമയാക്കിയത്. രാഷ്ട്രപതിയുടെ സുവര്‍ണ്ണ കമലം ചിത്രത്തിന് ലഭിച്ചിരുന്നു

OTHER SECTIONS