ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം ഉണ്ടാകുമെന്ന് ബിപ്ലബ് കുമാര്‍ ദേബ്

By Bindu PP .24 May, 2018

imran-azhar

 

 

ചെങ്ങന്നൂര്‍: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് ത്രിപുരയിലെ വിജയം ഉണ്ടാവുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ത്രിപുരയിലെ ബി ജെ പി വിജയത്തിന്റെ പ്രതിഫലനമാണ് ചെങ്ങന്നൂരില്‍ ഉണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. പിണറായി വിജയന്റെ സര്‍ക്കാര്‍ ത്രിപുരയിലെ ഇടതു സര്‍ക്കാരിന്റെ അവസ്ഥയിലേക്കാണ് പോകുന്നതെന്നും അദേഹം പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി പി എസ് ശ്രീധരന്‍പിള്ളയുടെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബിപ്ലബ് കുമാര്‍. വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് ബിപ്ലവ് കുമാര്‍ സന്ദര്‍ശിച്ചിരുന്നു.