ചെങ്ങന്നൂർ: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കെ.എം മാണി

By Bindu PP .24 May, 2018

imran-azhar 

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിൽ കെ എം മാണിയുടെ തീരുമാനം ഏറെ പ്രാധാന്യമേറിയതായിരുന്നു. യു .ഡി.എഫിനെ പിന്തുണച്ച്‌ കേരള കോൺഗ്രസിനെ പിന്തുണച്ച തീരുമാനം ഇരുമുന്നണികൾക്കും തിരിച്ചടിയാണ്. ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് (എം) യോഗം നടത്തി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയകുമാര്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കെ.എം മാണി പറഞ്ഞു. ഈ ദിവസങ്ങളില്‍ രാഷ്ട്രീയ തിമിരം ബാധിച്ച നേതാക്കളാണ് കേരള കോണ്‍ഗ്രസിനെ പരിഹസിച്ചതെന്നും മാണി കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസിന് ചെങ്ങന്നൂരില്‍ വോട്ട് ഉണ്ട്. വോട്ട് വേണ്ട എന്ന പറഞ്ഞവര്‍ രാഷ്ട്രീയ തിമിരം ബാധിച്ചവരാണെന്നും മാണി കൂട്ടിച്ചേര്‍ത്തു.

 

കേരള കോണ്‍ഗ്രസിന് മണ്ഡലത്തില്‍ നിര്‍ണ്ണായക സ്വാധീനമുണ്ട്. കെ.പി.സി.സി നേതാക്കള്‍ നിലപാട് മയപ്പെടുത്തിയതിനാലാണ് യു.ഡി.എഫിന് പിന്തുണ നല്‍കുന്നത്. യു.ഡി.എഫ് നേതാക്കള്‍ക്ക് സ്‌നേഹവും വിശ്വാസവും ഇല്ലാതിരുന്ന സാഹചര്യത്തിലാണ് മുന്നണി വിട്ടതെന്നും മാണി പറഞ്ഞു. ഇപ്പോള്‍ ആ സാഹചര്യം നിലവിലില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്‌നേഹവും വിശ്വാസവും ഉണ്ടെന്ന് മനസിലായി. സ്‌നേഹം തിരിച്ചു കിട്ടിയെന്നും മാണി പറഞ്ഞു.

OTHER SECTIONS