ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണമെന്ന് ചെന്നിത്തല

By Anju N P.14 11 2018

imran-azhar

തിരുവനന്തപുരം:ശബരിമല യുവതി പ്രവേശന വിഷത്തില്‍ സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന കോടതി വിധി അടിച്ചേല്‍പ്പിക്കാന്‍ എന്തിനാണ് സര്‍ക്കാര്‍ തയാറാകുന്നതെന്ന് അദ്ദേഹം ചോദിച്ചു. വിധിയുടെ പകര്‍പ്പ് ലഭിക്കുന്നതിനു മുന്‍പുതന്നെ അത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകുകയായിരുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില് പറഞ്ഞു.

 

സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ താനും കെപിസിസി അധ്യക്ഷനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അതിന് തയാറായില്ല. ശബരിമലയിലുണ്ടായ കലാപങ്ങളുടെ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. രണ്ട് തവണ നട തുറന്നപ്പോള്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാക്കുന്നത് തടയാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 


സര്‍ക്കാര്‍ ശബരിമലയെ ആര്‍എസ്എസിന്റെ അഴിഞ്ഞാട്ടത്തിന് വിട്ടുകൊടുക്കുന്ന ഒരു സ്ഥിതിയാണ് ശബരിമലയില്‍ ഉണ്ടായതെന്നും ഇതിന്റെയെല്ലാം പൂര്‍ണ്ണ ഉത്തരവാദിത്വം സിപിഎമ്മിനും ബിജെപിക്കും ആര്‍എസ്എസിനുമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

 

OTHER SECTIONS