ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സിആര്‍പിഎഫ് ജവാനെ വിട്ടയച്ചു

By Web Desk.08 04 2021

imran-azhar

റായ്പുര്‍: ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയ സിആര്‍പിഎഫ് ജവാനെ വിട്ടയച്ചു. സിആര്‍പിഎഫ് കമാന്‍ഡോ രാകേശ്വര്‍ സിങ്ങ് മന്‍ഹാസിനെയാണ് മോചിപ്പിച്ചത്. ജമ്മു സ്വദേശിയാണ് 35 വയസ്സുള്ള രാകേശ്വര്‍ സിങ് മന്‍ഹാസ്.

 

ഈ മാസം നാലിന് മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലില്‍ 22 സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചിരുന്നു.

 

ശനിയാഴ്ച തെക്കല്‍ഗുഡ-ജൊനഗുഡ ഗ്രാമങ്ങളില്‍ വച്ചാണ് ഏറ്റുമുട്ടലുണ്ടായത്. 31 പേര്‍ക്ക് പരിക്കേറ്റു.

 

സി.ആര്‍.പി.എഫ്. കോബ്രവിഭാഗത്തിലെ ഏഴുപേരും ബസ്തരിയ ബറ്റാലിയനിലെ ഒരാളും ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡിലെ എട്ടുപേരും പ്രത്യേക ദൗത്യസംഘത്തിലെ ആറുപേരുമാണ് മരിച്ചത്.

 

മന്‍ഹാസിന്റെ മോചനത്തിന് മധ്യസ്ഥനെ നിയമിക്കാന്‍ ആവശ്യപ്പെട്ട് ചൊവ്വാഴ്ച മാവോവാദികളുടെ ദണ്ഡകാരണ്യ സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റി വക്താവ് വികല്പിന്റെ പേരില്‍ ഹിന്ദിയില്‍ പ്രസ്താവനയിറക്കിയിരുന്നു. തുടര്‍ന്ന് ഛത്തീസ്ഗഢ് സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് മധ്യസ്ഥനെ നിയോഗിച്ചിരുന്നു.

 

 

 

OTHER SECTIONS