ചിക്കിങ്ങ് ഫ്രൈഡ് ചിക്കന് ഉടമ തട്ടിപ്പുകളുടെ തോഴന്

By S R Krishnan.11 Feb, 2017

imran-azhar


വ്യാജപാസ്പോര്‍ട്ടുകളുമായി പിടിയില്‍ ചിക്കിംഗ് ഫ്രൈഡ് ചിക്കന്‍ ഉടമ എ.കെ മന്‍സൂര്‍ തട്ടിപ്പുകളുടെ തമ്പുരാനാണെന്ന ചുരുകളള്‍ അഴിയുന്നു. തൃശൂര്‍ പാവറട്ടിയിലെ സാധാരണക്കാരനില്‍ നിന്നും ലോകമറിയുന്ന ചിക്കിങ്ങ് ഫ്രൈഡ് ചിക്കന്‍ വ്യവസായത്തിലേക്കു കടക്കു മുന്‍പ് തട്ടിപ്പിന്റെ ലോകത്ത് രാജാവായി വിലസുകയായിരുന്നു ഇയാള്‍. പ്രവാസത്തിന്റ തുടക്കക്കാലത്ത് ഒരു റഷ്യന്‍ കാര്‍ഗോ കമ്പനിയിലെ ഡ്രൈവറായി ജോലിക്കു ചേര്‍ന്ന മന്‍സൂര്‍ വളരെപ്പെട്ടെന്നു തന്നെ സ്ഥാപനമുടമയുടെ വിശ്വസ്തനായി. ബിസ്സിനസ്സ് മധ്യേഷ്യയിലേക്കു വ്യാപിപ്പിക്കാന്‍ കമ്പനി മുതലാളി കസ്ഖിസ്ഥാനിലേക്കു പോയപ്പോള്‍ തന്റെ വിശ്വസ്ഥനായ മന്‍സൂറിന്റെ പേരില്‍ പവര്‍ ഓഫ് അറ്റോണി താ്ക്കാലികമായി എഴുതി വെച്ചു. ഒരു വര്‍ഷത്തിനു ശേഷം തിരികെയെത്തിയ മുതലാളി കാണുന്നത് കാര്‍ഗോ കമ്പനി സ്വന്തമാക്കിയ മന്‍സൂറിനെയാണ്. അടുത്ത തട്ടിപ്പ് ദുബൈയിലായിരുന്നു.

 

തിരുവന്തപുരം മെഡിക്കല്‍ കോളേജിലെ മുന്‍ ഡോക്ടറും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ കണ്‍സള്‍ട്ടന്റുമായ ഡോ. റസിയ ബീഗത്തിന്റെ ദുബൈയിലെ അല്‍മീന ആസ്പത്രിയില്‍ 50000 ദിര്‍ഹം നല്‍കി പാര്‍ട്ട്ണറായി ചേര്‍ന്ന മന്‍സൂര്‍ ഉടമയായ റസിയ ബീഗം നാട്ടിലേക്കു മടങ്ങി പുതിയ ആസ്പത്രി തുടങ്ങാന്‍ ദുബൈ വിട്ടപ്പോള്‍ അവരില്‍ നിന്നും പവര്‍ ഓഫ് അറ്റോര്‍ണി ഒപ്പിട്ടു വാങ്ങുകയും ഒരു ട്രസ്റ്റ് രൂപീകരിച്ച് ആസ്പ്ത്രി സ്വന്തമാക്കുകയും ചെയ്തു. ഗള്‍ഫിലെ അല്‍ ബയാന്‍ ജലവിതരണ കമ്പനിയും സമാന രീതിയില്‍ സ്ന്തമാക്കി, അതിനു ശേഷമാണ് ചിക്കിംങ്ങ് തുടങ്ങുന്നത്. ഹലാല്‍ ചിക്കന്‍ എന്ന പേരിസാണിത് തുടങ്ങിയതെങ്കിലും ഹറാമായ എല്ലാ കാര്യങ്ങളിലും മന്‍സൂര്‍ ഏര്‍പ്പെട്ടിരുന്നു. ചിക്കിംങ്ങ് തുടങ്ങിയതിനു ശേഷം നാട്ടിലെത്തിയ ഇയാളുടെ അടുത്ത ഉന്നം നികേഷ് കുമാറിന്റെ റിപ്പോര്‍ട്ടര്‍ ചാനലായിരുന്നു. ചീനലില്‍ 650 രൂപയുടെ ഷെയറുകള്‍ സ്വന്തമാക്കിയ ഇയാള്‍ നികേഷിനെ പലതരത്തിലും സ്വാധീനിച്ചു.

 

പക്ഷേ ചാനലിന്റെ അവകാശകത്തിനു വേണ്ടി കേസുകൊടുക്കുകയും ചെയ്തു. ഇന്ന് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ഇയാള്‍ കൊടുത്ത നിരവദി കേസുകളിലൊന്ന് ചെന്നൈ കോടതി തള്ളിക്കളഞ്ഞു. എന്‍ ആര്‍ ഐ ആണ് എന്നാണ് മന്‍സൂര്‍ നാട്ടുകാരെ പറഞ്ഞു പറ്റിച്ചിരുന്നത്. എന്നാല്‍ ഇയാളെ എട്ടു ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ കൈവശം വെച്ചതിന് പിടച്ചപ്പോഴാണ് ഇയാള്‍ എന്‍ ആര്‍ ഐ അല്ലെന്ന അധികൃതര്‍ പോലും അറിയുന്നത്. തൃശ്ശൂര്‍ പാവറട്ടിയില്‍ എ കെ മന്‍സൂര്‍ പണിതുയര്‍ത്തിയ വീടിന്റെ ചെലവ് 33 കോടി രൂപയാണ്. ഈ ആഡംബര ഭവനത്തിന് ഇന്നേ വരെ നികുതിയടച്ചിട്ടില്ലെന്നു മാത്രമല്ല, യാതൊരു വിധ നികുതികളും ഇയാള്‍ ഒടുക്കുന്നുമില്ല.

 

പാക്കിസ്ഥാനില്‍ പോയി ചിക്കിംങ്ങിന്റെ ശാഖ തുടങ്ങുകയാണ് ബിസ്സിനസ്സ് പച്ച പിടിച്ചു തുടങ്ങിയപ്പോള്‍ ഇയാള്‍ ചെയ്തത്. നിരന്തരം അവിടേക്ക് സന്ദര്‍ശനങ്ങളും പതിവായിരുന്നു. അത്തരത്തിലൊരു യാത്രയ്‌ക്കെത്തിയപ്പോഴാണ് ഇയാളെ നെടുമ്പേശ്ശേരി വിമാനത്താവളത്തില്‍ 2002 ജൂലൈ ഒന്‍പതിന് വെടിയുണ്ടയുമായി ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ചതിന് സി.ഐ.എസ്.എഫുകാര്‍ പിടികൂടിയത്. അന്ന് സുരക്ഷാ പരിശോധനയില്‍ കുടുങ്ങിയ ഇയാളുടെ കൈവശം മൂന്ന് വെടിയുണ്ടകളാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്.

 

 

OTHER SECTIONS