ഐഎൻഎക്സ് മീഡിയാ അഴിമതിക്കേസ്; ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ച് ചിദംബരം

By Chithra.11 09 2019

imran-azhar

 

ന്യൂ ഡൽഹി : ഐഎൻഎക്സ് അഴിമതിക്കേസിൽ തീഹാർ ജയിലിൽ കഴിയുന്ന മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ പി. ചിദംബരം ഡൽഹി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു.

 

ജാമ്യാപേക്ഷയോടൊപ്പം തന്നെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ വിട്ടതിനെ ചോദ്യം ചെയ്തുമാണ് ചിദംബരം അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ അഞ്ചിനാണ് ഡൽഹി റോസ് അവന്യു കോടതി ചിദംബരത്തെ റിമാൻഡ് ചെയ്തത്. ഈ മാസം പത്തെൺപത് വരെ ചിദംബരം തീഹാർ ജയിലിൽ കിടക്കേണ്ടി വരും.

 

ഓഗസ്റ് 21നാണ് ചിദംബരത്തെ അഴിമതിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്തത്. കേസിൽ ചിദംബരത്തിനെതിരെയുള്ള ആരോപണങ്ങൾ അത്യന്തം ഗൗരവതരമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എൻഫോഴ്‌സ്‌മെന്റ് തന്നെ അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന ചിദംബരത്തിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.

 

OTHER SECTIONS