ലെനിന്‍ രാജേന്ദ്രന്‍ ചരിത്രത്തെ ഡോക്യുമെന്റ് ചെയ്ത കലാകാരനെന്ന് മുഖ്യമന്ത്രി

By anju.15 01 2019

imran-azhar

തിരുവനന്തപുരം: ചരിത്രത്തെ ഡോക്യുമെന്റ് ചെയ്യാനുള്ള അപാരമായ സാധ്യതകള്‍ സിനിമയില്‍ പ്രയോജനപ്പെടുത്തിയ കലാകാരനായിരുന്നു ലെനിന്‍ രാജേന്ദ്രനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

 

സിനിമ വെറും വിനോദോപാധി മാത്രമല്ലെന്നും അതില്‍ ഡോക്യുമെന്ററി സാധ്യതയുണ്ടെന്നും കണ്ടറിഞ്ഞ വ്യക്തിയാണ് ലെനിന്‍. കയ്യൂര്‍ സമരം ചിത്രീകരിക്കുന്ന മീനമാസത്തിലെ സൂര്യന്‍, കേരള ചരിത്രത്തിലെ മറ്റൊരു കാലഘട്ടം അവതരിപ്പിക്കുന്ന സ്വാതിതിരുനാള്‍ എന്നിവ ഇതിന് ഏറ്റവും നല്ല ഉദാഹരണങ്ങളാണ്. കലാമൂല്യമുള്ള സിനിമകളിലേക്കു ജനങ്ങളെ സാര്‍വത്രികമായി ആകര്‍ഷിച്ച കലാകാരനായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

പുതിയ ചലച്ചിത്ര സംസ്‌കാരത്തെ പോഷിപ്പിച്ചതില്‍ പ്രമുഖനായിരുന്നു ലെനിന്‍ രാജേന്ദ്രന്‍ എന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

OTHER SECTIONS