എംപി എന്‍ കെ പ്രേമചന്ദ്രന്‍റെ മകന്‍റെ വിവാഹത്തില്‍ പങ്കെടുത്ത് പിണറായി വിജയന്‍

By online desk.15 01 2020

imran-azhar

 

കൊല്ലം: കൊല്ലം എംപിയും ആര്‍എസ്‍പി നേതാവുമായ എന്‍ കെ പ്രേമചന്ദ്രന്‍റെ മകന്‍റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി നവദമ്പതികള്‍ക്ക് വിവാഹ ആശംസകള്‍ നേര്‍ന്നു. നവ വരന്‍ കാര്‍ത്തിക്കിനേയും നവവധു കാവ്യയേയും കൊല്ലത്ത് വിവാഹവേദിയിലെത്തിയാണ് മുഖ്യമന്ത്രി ആശംസ നേര്‍ന്നത്.

 

പ്രേമചന്ദ്രന്‍റെ ഭാര്യ ഗീത, ഷിബു ബേബിജോണ്‍, നോര്‍ക്കാ റൂട്ടേസ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ മേഴ്‌സികുട്ടിയമ്മ, കെ.രാജു, തിലോത്തമന്‍ തുടങ്ങിയവരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

OTHER SECTIONS