റയിൽവേ മന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

By Sooraj.14 Jun, 2018

imran-azhar

 

 


കേരള മുഖ്യമന്ത്രി പിണറായി വിജയൻ റെയിൽവേ മന്ത്രി പീയുഷ് ഗോയലിനാണ് കത്തെഴുതിയത്. കത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന ആശയം ഇതായിരുന്നു,'ട്രെയിനുകൾ കേരളത്തിൽ കൃത്യസമയം പാലിക്കണം'. കേരളത്തിൽ ഏറെക്കുറെ ട്രെയിനുകളും സമയം തെറ്റിയാണ് ഓടുന്നത്. ഈ പശ്ചാത്തലത്തിലാണ് റെയിൽവേ മന്ത്രിക്ക് മുഖ്യമന്ത്രി കത്തെഴുതുന്നത്. ട്രെയിനുകൾ താമസിക്കുന്നതിനാൽ ആളുകൾ വളരെയധികം രോക്ഷാകുലരാണ് അതിനാൽ ഇതിനെതിരെ അടിയന്തരമായി നടപടി ഉണ്ടാകണമെന്നും കത്തിൽ പറയുന്നു. കൃത്യനിഷ്ഠതയുടെ കാര്യത്തിൽ 68 റെയില്‍വെ ഡിവിഷനുകളില്‍ 63-ാം സ്ഥാനമാണു തിരുവനന്തപുരം ഡിവിഷന് എന്നും പിണറായി വിജയൻ കത്തിൽ പരാമർശിക്കുന്നുണ്ട്. റയിൽവേ വികസനത്തിനായി കഴിവതും പരിശ്രമിക്കണം എന്നും പറയുന്നു. സമയ കൃത്യതയുടെ കാര്യത്തിൽ ഉടനടി ഒരു തീരുമാനം ഉണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

OTHER SECTIONS