സിപിഐഎമ്മിന്റെ 14 ജില്ലാ സമ്മേളനങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കും

By സൂരജ് സുരേന്ദ്രന്‍.25 11 2021

imran-azhar

 

 

തിരുവനന്തപുരം: പി.ബി അംഗങ്ങൾ നേതൃത്വം നൽകുന്ന സിപിഐഎമ്മിന്റെ 14 ജില്ലാ സമ്മേളനങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.

 

ഓരോ സെക്രട്ടേറിയറ്റംഗവും നാലോ അഞ്ചോ ജില്ലകളിൽ പങ്കെടുക്കുന്ന വിധമാണ് ഷെഡ്യൂൾ.

 

പി.ബി അംഗങ്ങളായ എസ് രാമചന്ദ്രൻ പിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി എന്നിവരാവും സമ്മേളങ്ങൾക്ക് നേതൃത്വം നൽകുക.

 

ഇവരുടെ നേതൃത്വത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ടീമിനെയും നിശ്ചയിച്ചു.

 

OTHER SECTIONS