കാസര്‍കോട് നിപ്പ സംശയം; അഞ്ചുവയസുകാരി പനി ബാധിച്ച് മരിച്ചു, സ്രവം വിദഗ്ധ പരിശോധനയ്ക്ക് അയച്ചു

By Vidyalekshmi.16 09 2021

imran-azhar

 

കാസര്‍കോട്: ചെങ്കളയില്‍ അഞ്ച് വയസുകാരി പനി ബാധിച്ച് മരിച്ചു. സ്രവം വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട്, പുണെ ലാബുകളിലേക്ക് അയച്ചു. പരിശോധനാ ഫലം വരുന്നത് വരെ ചെങ്കള പഞ്ചായത്ത് പരിധിയില്‍ ആള്‍ക്കൂട്ടം കൂടിയുള്ള പരിപാടികള്‍ ഒഴിവാക്കി.

 

വീട്ടുകാരോട് നിരീക്ഷണത്തില്‍ പോകാൻ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. സംഭവത്തെ തുടര്‍ന്ന് പഞ്ചായത്തിലെ വാക്‌സിനേഷനും പൊതുപരിപാടികളും താത്കാലികമായി നിര്‍ത്തിവെച്ചതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.കുട്ടിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.

 

OTHER SECTIONS