2018- 19ൽ സംസ്ഥാനത്ത് 222 ശൈശവവിവാഹങ്ങൾ: ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

By Online desk .16 06 2019

imran-azhar

 

 

കണ്ണൂർ: ശൈശവ വിവാഹത്തിനെതിരെ മുറവിളി കൂട്ടുമ്പോഴും, ബോധവൽക്കരണങ്ങൾ നടത്തുമ്പോഴും കേരളത്തിൽ ഇതിനൊരു പഞ്ഞവുമില്ല. ചൈൽഡ്‌ലൈനിന്റെ റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനത്ത് 2018- 19ൽ 222 ശൈശവവിവാഹങ്ങളാണ് നടന്നത്. റിപ്പോർട്ട് ചെയ്ത 222 സംഭവങ്ങളിൽ 172 ഉം തടയാനായെന്ന് ചൈൽഡ്ലൈൻ വൃത്തങ്ങൾ പറയുന്നു. എല്ലാ മത വിഭാഗങ്ങളിൽപ്പെട്ടവരും ഇതിൽപ്പെടുന്നു. ആറ് കേസുകളിൽ വിവാഹം തടയാനായില്ല. 44 സംഭവങ്ങളിൽ വിവരം ലഭിക്കുന്നത് വിവാഹ ശേഷമാണ്. 49 സംഭവങ്ങളിൽ കോടതിയിൽ നിന്നും ഇൻജക്ഷൻ ഓർ‌‌ഡർ തേടേണ്ടി വന്നതായും ചൈൽഡ്ലൈൻ അധികൃതർ പറയുന്നു. ശൈശവ വിവാഹത്തിനെതിരെ കേസെടുത്തതിനെ തുടർന്ന് 155 കുട്ടികളും ഇപ്പോൾ മാതാപിതാക്കളോടൊപ്പമാണ്.തിരുവനന്തപുരത്തും ശൈശവ വിവാഹം നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

OTHER SECTIONS