ദത്ത് വിവാദം; അനുപമയുടെ അച്ഛന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

By vidya.25 11 2021

imran-azhar

 

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസില്‍ അനുപമയുടെ അച്ഛന്‍ പിഎസ് ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം നാലാം അതിവേഗ കോടതിയാണ് ഹര്‍ജി തള്ളിയത്.

 

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, അനുപമയെ തടങ്കലില്‍ പാര്‍പ്പിച്ചു എന്നീ രണ്ട് കുറ്റങ്ങള്‍ ചുമത്തിയാണ് സംഭവത്തില്‍ പേരൂര്‍ക്കട പോലീസ് കേസെടുത്തിരുന്നത്.ജാമ്യാപേക്ഷയിലെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.

 

അനുപമയുടെ മാതാവ്, സഹോദരി, സഹോദരി ഭര്‍ത്താവ്, അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കള്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

 

OTHER SECTIONS