ബ​ഹി​രാ​കാ​ശ​ത്ത് ലോ​ക​രാ​ജ്യ​ങ്ങ​ൾ സ​മാ​ധാ​നം നിലനിർത്തണം: ചൈന

By Sooraj Surendran .27 03 2019

imran-azhar

 

 

ബെയ്‌ജിങ്‌: ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ പ്രതികരണവുമായി ചൈന. ബഹിരാകാശത്ത് ലോകരാജ്യങ്ങൾ സമാധാനം നിലനിർത്തണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ബഹിരാകാശത്തെ സൈനികവത്കരിക്കുന്ന പ്രവണതകൾ ഒഴിവാക്കണമെന്ന് പാകിസ്ഥാനും പ്രതികരിച്ചു. അതേസമയം മറ്റ് ലോകരാജ്യങ്ങൾ ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല. ചൈന, അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് പുറമെ ഈ നേട്ടം കൈവരിച്ച മറ്റ് രാജ്യങ്ങൾ. അതേസമയം ചൈനയുടെയും പാക്കിസ്ഥാന്റെയും വിമർശനത്തിനെതിരെ ഇന്ത്യ പ്രതികരിച്ചിട്ടില്ല.

OTHER SECTIONS