കൊറോണ വൈറസ് ശക്തിപ്പെടുന്നു: ചൈനയിൽ വന്യമൃഗ വിൽപ്പനയ്ക്ക് വിലക്ക്

By Sooraj Surendran .26 01 2020

imran-azhar

 

 

ബീജിംഗ്: ചൈനയിൽ കൊറോണ വൈറസ് ശക്തിപ്പെടുന്നുവെന്ന് ചൈനീസ് ആരോഗ്യ മന്ത്രി മാ ഷിയോവി. ലക്ഷണങ്ങള്‍ പ്രകടമാകും മുമ്പേ വൈറസ് പടരുന്നത് ഗുരുതരാവസ്ഥ സൃഷ്ടിക്കുകയാണ്. അതേസമയം വൈറസിന്റെ ഉറവിടം ഇതുവരെ കണ്ടെത്താൻ കഴിയാത്തതും ആശങ്ക പടർത്തുകയാണ്. അതേസമയം മൃഗങ്ങളിൽ നിന്നാണ് വൈറസ് പടരുന്നതെന്ന നിരീക്ഷണത്തെ തുടർന്ന് ചൈനയിൽ വന്യമൃഗങ്ങളെ വിൽപ്പന നടത്തുന്നതിന് വിലക്കേർപ്പെടുത്തി.


ഒരു വ്യക്തി രോഗബാധിതനായാല്‍ അയാള്‍ പോലും അറിയാതെയാണ് മറ്റുവരിലേക്ക് പടരുന്നത്. ഇതുവരെ രാജ്യത്ത് 56 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. രണ്ടായിരത്തോളം പേർ ചികിത്സയിൽ കഴിയുകയാണ്. വരും ദിവസങ്ങളിൽ രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ചൈനയുടെ തലസ്ഥാനമായ തലസ്ഥാനമായ ബീജിംങില്‍ നിന്നടക്കം ദീര്‍ഘദൂര ബസുകളും സര്‍വീസ് നിര്‍ത്തിവെച്ചു.

 

OTHER SECTIONS